തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂർ കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയുള്ള കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.