ദുബായ് : പുതിയ തൊഴിൽ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികൾക്ക് യുഎഇയിലെ ജീവനക്കാർ അർഹരാണെന്ന് നിയമവൃത്തങ്ങൾ. വാർഷിക അവധി, രോഗം, പ്രസവം, ബന്ധുക്കളുടെ മരണം, പഠനം എന്നിവയാണ് അർഹമായ അവധികൾ.
∙ ഒരു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെ വാർഷിക അവധിക്ക് അവകാശമുണ്ട്
∙ആറു മാസത്തിൽ കൂടുതലോ ഒരു വർഷത്തിൽ താഴെയോ സർവീസുള്ള ആൾക്ക് മാസത്തിൽ രണ്ടുദിവസം വീതം അവധിക്ക് അർഹതയുണ്ട്
∙ ജീവനക്കാരിക്ക് ഗർഭത്തിന്റെ ആറു മാസം കഴിയുമ്പോൾ 60 ദിവസം അവധിയെടുക്കാം
∙ രോഗവുമായി ബന്ധപ്പെട്ട് 45 ദിവസം അവധിക്ക് അർഹതയുണ്ട്
∙ പങ്കാളി, മാതാപിതാക്കൾ,കുട്ടികൾ, സഹോദരങ്ങൾ, മുത്തച്ഛൻ, മുത്തശ്ശി, ചെറുമക്കൾ തുടങ്ങിയവരുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു ദിവസം അവധിയെടുക്കാം (ബെറീവ്മെന്റ് ലീവ്)
∙ കുഞ്ഞ് ജനിച്ച് ആറു മാസത്തിനുള്ളിൽ അഞ്ചുദിവസത്തെ അവധിക്ക് (പേരന്റൽ ലീവ്) അർഹതയുണ്ട്
∙ ഒരേ സ്ഥാപനത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് അവർ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിതാവാണെങ്കിൽ വർഷത്തിൽ 10 ദിവസത്തെ അവധിക്ക് അർഹതയുണ്ട്.