കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാംപെയിൻ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വിദേശികളെ നാടുകടത്തുമെന്ന് മുനിസിപ്പൽ അധികൃതരുടെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. ഈ കുറ്റങ്ങൾ ചെയ്യുന്ന സ്വദേശികൾക്കും ബിദൂനികൾക്കും നിയമം അനുശാസിക്കുന്ന ശിക്ഷ നൽകും. ഷാംപെയിൻ വിൽക്കുന്ന കടകൾ പൂട്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടികളാണ് ഇത്തരം പ്രവർത്തനത്തിന് പിന്നിലെങ്കിൽ രക്ഷിതാക്കൾക്കെതിരെയാവും നടപടി. നിയമലംഘനം കണ്ടെത്താൻ മുനിസിപ്പൽ അധികൃതർ പരിശോധന കർശനമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു