ക്രഷർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പി.വി അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അൻവറിനെ രക്ഷപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. അൻവറിന് അനുകൂലമായ ക്രൈംബ്രാഞ്ച് റിപ്പോർട്ട് മഞ്ചേരി സി.ജെ.എം കോടതി നേരെത്തെ തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പി. വിക്രമനെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
എ.ആർ നഗർ ബാങ്കിന്റെ കാര്യത്തിൽ ജലീൽ ഇപ്പോൾ ലീഗിനെതിരെ ഒന്നും പറയാത്തത് എന്താണെന്ന് ജലീൽ തന്നെ വ്യക്തമാക്കണമെന്നും. എതിരാളികൾ പോലും ലീഗിനെ പുകഴ്ത്തുന്നു എന്നതാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. സഹകരണ ആശുപത്രിയായതുകൊണ്ടാണ് മുഖ്യമന്ത്രിയെ ശിഹാബ് തങ്ങൾ ആശുപത്രി ഉദ്ഘാടനത്തിന് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.