തിരുവനന്തപുരം: സിപിഎം നേതാവ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തി മാധ്യമങ്ങൾ കഥ മെനയുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഐസക്കിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ല. മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണ്. മുസ്ലിം ലീഗ് യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ. ഫേസ്ബുക്ക് പോസ്റ്റ് എന്നെപ്പറ്റി മാത്രമല്ലല്ലോ…ഫേസ്ബുക്ക് പോസ്റ്റിലേത് ചരിത്രം പറയുന്നതല്ലേ. ഉമ്മന്‍ ചാണ്ടിയെപ്പറ്റി പറഞ്ഞിട്ടുണ്ട്, മുനീറിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അതില്‍ രാഷ്ട്രീയമില്ല- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.