കൊച്ചി: ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന രണ്ടുവയസുകാരിയെ കാണാൻ പിതാവെത്തി. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹമെത്തിയത്. കുട്ടിയുടെ സംരക്ഷണം പിതാവ് ആവശ്യപ്പെട്ടു.
അതേസമയം, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ളലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അടുത്ത 72 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.