റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കിഴക്കൻ ഉക്രെയ്നിലെ വിഘടനവാദി പ്രദേശങ്ങളെ അംഗീകരിക്കുകയും സമാധാന പരിപാലന സൈനികരെ വിന്യസിക്കുകയും ചെയ്തതിന് ശേഷം ഉക്രെയ്നും റഷ്യയും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായി.
ഈ സംഭവവികാസത്തെത്തുടർന്ന് യുഎൻ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം ആരംഭിച്ചു.പുടിന്റെ അവകാശവാദങ്ങൾ “യുദ്ധത്തിന് ഒരു കാരണം സൃഷ്ടിക്കാൻ” ലക്ഷ്യമിടുന്നു. യു.എസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് യോഗത്തിൽ വ്യക്തമാക്കി.
ഒരു ദിവസം മുമ്പ് റഷ്യയുമായി കൂടിക്കാഴ്ച നടത്താൻ യു.എസ് സമ്മതിച്ചിരുന്നെങ്കിലും, യു.എൻ.എസ്.സി യോഗത്തിന് ശേഷം യു.എസ് അംബാസഡർ ഉപരോധം ഏർപ്പെടുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.