തൃശൂർ: തൃശൂർ ആറ്റുപ്പുറത്ത് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി എട്ടിന് സ്വന്തം വീട്ടിലെ കിടപ്പു മുറിയിലാണ് ഫൈറൂസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ഫൈറൂസ് തൂങ്ങിമരിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്.’എന്നെ ഇവിടുന്ന് കൊണ്ടുപോണം. എനിക്ക് ഇവിടെ പറ്റില്ല എന്ന് അവൾ പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മകളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ കുഞ്ഞിനെ കാണാനായി വീഡിയോ കോളിൽ വരും, ഫോൺ വയ്ക്കും. അവസാനമായി വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്.’ ഫൈറൂസിന്റെ പിതാവ് വ്യക്തമാക്കുന്നു.