അജിത്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വലിമൈ’. കേരളത്തിലും ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന സൂചനകളാണ് വരുന്നത്. ‘വലിമൈ’യുടെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. കേരളത്തിലെ ആദ്യ ദിനത്തിലെ ഷോയുടെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലക്സിലെ അഞ്ച് സ്പെഷ്യല്‍ ഷോകളുടെയും ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. റെക്കോര്‍ഡ് സ്ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അജിത്ത് നായകനാകുന്ന ചിത്രം തമിഴ്നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോണി കപൂറാണ് ചിത്രത്തിൻ്റെ നിര്‍മാണം.
അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലീസായിട്ടാണ് എത്തുക. ‘വലിമൈ’ എന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവൻ ശങ്കര്‍ രാജയാണ്. കോവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ ‘വലിമൈ’ ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തുന്നതിൻ്റെ ആവേശത്തിലാണ് ആരാധകര്‍. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം.
#Valimai Kerala Adv Bookings opened on a solid note..
Aries Plex in Trivandrum all 5 special 5 AM shows are sold out! #AjithKumar | #വലിമൈ pic.twitter.com/SvXNDhmsMB
— Ramesh Bala (@rameshlaus) February 22, 2022