അബുദാബി: അബുദാബി-അൽ ഐൻ റോഡിൽ (Abu Dhabi-Al Ain) ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (road accident) രണ്ടു മരണം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. റാമ മേഖലയിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും ഏഷ്യൻ വംശജരാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. അമിതവേഗം, പെട്ടെന്നുള്ള ലേൻ മാറ്റം, വാഹനങ്ങൾ തമ്മിൽ ആവശ്യമുള്ള അകലം പാലിക്കാതിരിക്കുക എന്നിവയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് അൽ ഐൻ ട്രാഫിക് വിഭാഗം മേധാവി ലെഫ്. കേണൽ സെയ്ഫ് നായിഫ് അൽ അമ്രി പറഞ്ഞു.