മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന നഷ്ടം കുറച്ച് ഇന്ത്യൻ ഓഹരി സൂചികകൾ മുന്നോട്ട്. പക്ഷെ നിഫ്റ്റി ഇപ്പോഴും 17000 പോയിന്റിന് താഴെയാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് 922.38 പോയിന്റ് ഇടിഞ്ഞ് 56761.21 പോയിന്റിലാണ് രാവിലെ പത്ത് മണിക്ക് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഈ ഘട്ടത്തിൽ 271.30 നഷ്ടത്തിൽ 16935.40 പോയിന്റിലാണ് വ്യാപാരം ഇപ്പോൾ നടത്തുന്നത്.
രാവിലെ പത്ത് മണിക്ക് 349 ഓഹരികൾ മുന്നേറി. 2553 ഓഹരികൾ ഇടിഞ്ഞു. 71 ഓഹരികളുടെ മൂല്യം മാറിയില്ല. ഇന്ന് രാവിലെ കനത്ത ഇടിവോടെയാണ് ഓഹരി സൂചികകൾ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധഭീതിയിലാണ് ലോകത്താകമാനമുള്ള ഓഹരി വിപണികളുടെ പ്രവർത്തനം. നിക്ഷേപകർ കനത്ത ആശങ്കയിൽ ആയതോടെ വിപണിയിൽ വിൽപ്പന സമ്മർദ്ദം വളരെ രൂക്ഷമാണ്.