അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പ് ‘ഭീംല നായകി’ൻ്റെ ട്രെയ്ലർ പുറത്തുവിട്ടു. സിനിമയുടെ നിർമ്മാതാക്കളായ സിത്താര എന്റർടെയ്ൻമെൻറ്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തിരിക്കുന്നത്. പ്രഖ്യാപനം മുതലേ ചിത്രത്തിൻ്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. മലയാളത്തിലെ അതേപടിയായിരിക്കില്ല ചിത്രം തെലുങ്കില്‍ എത്തുക. തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയാകും ചിത്രം എത്തുക എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
എന്തായാലും മലയാളികളും കാത്തിരിക്കുന്ന ചിത്രമാണ് ‘ഭീംല നായക്’. പവൻ കല്യാണും റാണ ദഗുബാട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ഭീംല നായക്’ ഫെബ്രുവരി 25നാണ് തിയറ്ററുകളില്‍ എത്തുക. സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്ടെയ്ൻമെന്റ്സിൻ്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന് കല്ല്യാണാണ് ബിജു മേനോന്റെ ‘അയ്യപ്പന് നായര്‍’ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിൻ്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിക്കുന്നത്.
നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്മണ് ആണ് ചിത്രത്തിൻ്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശി’യുമെങ്കില്‍ തെലുങ്കില്‍ പവന് കല്യാണിന്റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം.
ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് ഷൂട്ട് ചെയ്തത്. ‘ഭീംല നായകി’നായി കെ എസ് ചിത്ര പാടിയ ഗാനം വൻ ഹിറ്റായിരുന്നു. ‘അന്തയിഷ്‍ടം’ എന്നു തുടങ്ങുന്ന ഗാനമാണ് കെ എസ് ചിത്ര പാടിയത്. രാമജോഗയ്യ ശാസ്ത്രിയാണ് വരികള്‍ എഴുതിയത്. എസ് തമൻ്റെ സംഗീത സംവിധാനത്തില്‍ എത്തിയ മനോഹരമായ മെലഡിയാണ് ഇതെന്നായിരുന്നു അഭിപ്രായങ്ങള്‍. ഹിന്ദിയും ‘അയ്യപ്പനും കോശി’യും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലിലെ ‘അയ്യപ്പനും കോശി’യുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇതനുസരിച്ചാണെങ്കിൽ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടാകും. തമിഴിൽ കാര്‍ത്തിയും പാര്‍ഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം. മലയാളത്തില്‍ 2020ൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വന്ന തിരക്കഥയുടെ ബലത്തിലുള്ള മാസ് സിനിമയായിരുന്നു ഇത്. പൃഥ്വിയും സച്ചിയും ഒന്നിച്ച രണ്ടാമത്തെ ചിത്രവും ഇതായിരുന്നു. സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘അനാര്‍ക്കലി’ പൃഥ്വിരാജിൻ്റെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ‘അയ്യപ്പനും കോശിയും’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് സച്ചി അകാലത്തില്‍ അന്തരിക്കുന്നത്.