മനാമ: ബഹ്റൈനിൽ (Bahrain) 2,885 പേർക്ക് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചു. 5,381 പേർ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,438 ആയി.
ആകെ 4,95,212 പേർക്കാണ് ബഹ്റൈനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 4,60,570 പേർ രോഗമുക്തരായി. ആകെ 9,313,980 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവിൽ 33,204 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതിൽ 99 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 23 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.