നമ്മൾ എല്ലാവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷൻ ആണ് വാട്ട്സ്ആപ്പ്. വിവിധ രാജ്യങ്ങളിലുള്ളവർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഭാഷയിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. 11 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ Android-ൽ 60-ലധികം ഭാഷകളും iOS-ൽ 40-ലധികം ഭാഷകളും വാട്ട്സ്ആപ്പ് ഇപ്പോൾ പിന്തുണയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വാട്ട്സ്ആപ്പ് പിന്തുണയ്ക്കുന്ന ഭാഷകളിൽ പലതും ഹിന്ദി, പഞ്ചാബി, ബംഗാളി, മറാത്തി തുടങ്ങിയ പ്രാദേശിക ഭാഷകളാണ്. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റുമായി നിങ്ങൾക്ക് ഏറ്റവും കംഫോർട്ട് ആയ ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു മാർഗത്തെകുറിച്ചാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നത്. ഫോൺ ക്രമീകരണങ്ങളിൽ ഭാഷ മാറ്റാനും വാട്ട്സ്ആപ്പിൽ ഉപയോഗിക്കാനും എങ്ങനെ കഴിയും എന്ന് നോക്കാം.
ഫോൺ
ഘട്ടം 1: ‘സെറ്റിങ്സ്’ തുടർന്ന് ‘സിസ്റ്റം’ എന്നിവയിലേക്ക് പോയി ‘ഭാഷകളും ഇൻപുട്ടും’ തിരഞ്ഞെടുക്കുക
ഘട്ടം 2: ഒരു വെർച്വൽ കീബോർഡ് തിരഞ്ഞെടുക്കുക.
ഘട്ടം 3: വാട്ട്സ്ആപ്പ് തുറന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയും കീബോർഡും തിരഞ്ഞെടുക്കുക – ഉപയോക്താക്കൾക്ക് ഭാഷയെ അടിസ്ഥാനമാക്കി കീബോർഡുകൾ തിരഞ്ഞെടുക്കാം.
വാട്ട്സ്ആപ്പ്
ഘട്ടം 1: ‘പ്ലേ സ്റ്റോർ’ തുറന്ന് നിങ്ങൾ ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്ന ഭാഷയെ പിന്തുണയ്ക്കുന്ന ഒരു കീബോർഡിനായി തിരയുക.
ഘട്ടം 2: ഡൗൺലോഡ് ചെയ്തതിന് ശേഷം സെറ്റപ്പ് പോപ്പ്-അപ്പിൽ പൂർണ്ണ കീബോർഡ് ആക്സസ് അനുവദിക്കുക
ഘട്ടം 2: വാട്ട്സ്ആപ്പ് ലോഞ്ച് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള കീബോർഡ് തിരഞ്ഞെടുക്കുക.
നിങ്ങൾ ടൈപ്പ് ചെയ്യുന്നതനുസരിച്ച് ടെക്സ്റ്റ് വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് Google Translate ആപ്പ് ഉപയോഗിക്കാനും കഴിയും. Google Translate ആപ്പ് ഡൗൺലോഡ് ചെയ്യുക, തുടർന്ന് മെനു > ക്രമീകരണങ്ങൾ > വിവർത്തനം ചെയ്യാൻ ടാപ്പ് ചെയ്യുക.