ശരത്കുമാര് നായകനാകുന്ന ചിത്രം ‘ദ സ്മൈല്‍ മാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശ്യാം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ശ്രീ ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാൻ ലോകേഷാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
സലില്‍ ദാസാണ് ചിത്രം നിര്‍മിക്കുന്നത്. ദീപ സലിലാണ് കോ പ്രൊഡ്യൂസര്‍. മാഗ്നം മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മുഗേഷ് ശര്‍മാണ് പ്രൊഡക്ഷൻ മാനേജര്‍.തിരക്കഥയും സംഭാഷണവും ആനന്ദാണ് എഴുതുന്നത്. സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്. ശരത്കുമാര് നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗവാസ്കര്‍ അവിനാശാണ് നിര്‍വഹിക്കുന്നത്. ആര്‍ട്ട് ജയ്കാന്ത്. കോസ്റ്റ്യൂം എം മുഹമ്മദ് സുബൈര്‍. മേയ്ക്കപ്പ് വിനോദ് സുകുമാരൻ. നടി ഇനിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.