ദുബായ് ഡ്രൈവിങ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു.
ടെസ്റ്റുകൾ പാസായാൽ മതിയെന്നാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നത്. കുറച്ചു നാളുകൾക്ക് മുൻപാണ് പൃഥ്വിരാജിന് ഗോൾഡൻ വിസ ലഭിച്ചത്. ഇതോടെയാണ് ദുബായ് ലൈസൻസെടുക്കാൻ താരം തീരുമാനിച്ചത്. റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്. കൂടാതെ ദുബായിലൂടെ ആദ്യമായി പൃഥ്വിരാജ് വാഹനമോടിക്കുന്നതിൻ്റെ വീഡിയോയും പുറത്തുവന്നു.
മോഹൻലാലിനൊപ്പമുള്ള ‘ബ്രോ ഡാഡി’യാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു. ‘കടുവ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകർ. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത്. ആക്ഷൻ താരമായി പൃഥ്വിരാജ് തിരിച്ചെത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fnayeem.koovakandy%2Fvideos%2F906770473298477%2F&show_text=0&width=560