കോഴിക്കോട്: വനിതാകമ്മീഷൻ മെഗാ അദാലത്ത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. 76 പരാതികളാണ് ആദ്യ ദിനം അദാലത്തിൽ പരിഗണിച്ചത്. 15 പരാതികൾ തീർപ്പാക്കി. 5 എണ്ണത്തിൽ വിശദമായ റിപ്പോർട്ട് തേടി. മാറ്റി വെച്ച 56 കേസുകൾ അടുത്ത മാസം നടക്കുന്ന അദാലത്തിൽ പരിഗണിക്കും. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി, ഡയറക്ടർ ഷാജു സുഗുണൻ, എന്നിവർ പങ്കെടുത്തു.