കോഴിക്കോട്: കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന് എംഎൽഎ കെ എം സച്ചിൻ ദേവ് അറിയിച്ചു. സുരക്ഷാഭീഷണിയെ തുടർന്നാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് കരിയാത്തുംപാറ വീണ്ടും തുറക്കുന്നത്. കരിയാത്തുംപാറയും അടുത്തുള്ള തോണിക്കടവും ഒരുമിച്ച് സന്ദർശിക്കാൻ 30 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.