ബംബോലിം: ഐ.എസ്.എലില്‍ ഒഡിഷ എഫ്.സിയെ വീഴ്ത്തി ബെംഗളൂരു എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ വിജയം. ബെംഗളൂരുവിനായി ഡാനിഷ് ഫാറൂഖ് ഭട്ടും ക്ലെയിറ്റണ് സില്‍വയും ലക്ഷ്യം കണ്ടപ്പോള്‍ നന്ദകുമാര്‍ ഒഡിഷയുടെ ആശ്വാസഗോള്‍ നേടി.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ബെംഗളൂരു വിജയം നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സമനില ഗോള്‍ നേടാനായി ഒഡിഷ കഠിനപ്രയത്നം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരങ്ങളില്‍ നിന്ന് 26 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 22 പോയന്റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്.