കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിവാദ പരാമർശത്തിന് പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ. സ്ത്രീവിരുദ്ധ പരാമർശത്തിനു പിന്നാലെ താരത്തിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തത്. ജിങ്കൻ്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലവിലുണ്ട്.
ഫെബ്രുവരി 19 ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം ജിങ്കൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
ഔറതോം കി സാഥ് മാച്ച് ഖേൽ ആയാ ഹൂം (പെൺകുട്ടികൾക്കൊപ്പം കളിച്ചു)എന്നാണ് ജിങ്കൻ പറഞ്ഞത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
This is truly Unprofessional. @KeralaBlasters should bring back the no 21 Jersey. he is not worth it. and we didn’t expect this from the top club of India. posting this video in their social media accounts. #ISL #IndianFootball #KBFCATKMB #Shame #kbfc #atkmb #manjappada pic.twitter.com/vqtltFgonY
— Nothing But Football (@nthgbutfootball) February 20, 2022
കളി കഴിഞ്ഞു ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോകുന്ന വേളയിലായിരുന്നു പ്രതിരോധതാരത്തിന്റെ വാക്കുകൾ. വാക്കുകൾ വിവാദമായതോടെ ജിങ്കൻ മാപ്പു പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാണ്. തനിക്ക് ഭാര്യയും സഹോദരിയും അമ്മയുമൊക്കെയുണ്ട്. വനിതാ ഫുട്ബോൾ ടീമിനെ പിന്തുണക്കുന്നയാളാണ് താൻ. മത്സരത്തിനു ശേഷം ടീം അംഗങ്ങളുമായി തർക്കിക്കുന്നതാണ് നിങ്ങൾ കേട്ടത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ജിങ്കൻ കുറിച്ചു.
വിവാദങ്ങൾക്കു പിന്നാലെ രണ്ട് ദിവസങ്ങൾ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്സിനെയാണ് ഇൻസ്റ്റഗ്രാമിൽ ജിങ്കനു നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബും താരത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു.