ദോഹ : ഖത്തറിൽ ഇന്ന് 416 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 359 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 57 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 623 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്.ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ പോലും മരണമടഞ്ഞിട്ടില്ല. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 31 പേരടക്കം ആകെ 39 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 21574 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.