കൽപ്പറ്റ : വെള്ളമുണ്ട കണ്ടത്തുവയലിൽ നവദമ്പതികളായ യുവാവിനെയും യുവതിയെും കൊലപ്പെടുത്തിയ കേസിൽ പ്രതി തൊട്ടിൽപാലം മരുതോറ സ്വദേശി വിശ്വനാഥന് (48) കൊലക്കുറ്റത്തിന് വധ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും. കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി വി ഹാരിസാണ് വിധി പ്രസ്താവിച്ചത്.
വധശിക്ഷയ്ക്ക് പുറമെ 10 ഭവനഭേദനത്തിന് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചക്കും തെളിവ് നശിപ്പിക്കലിനും ഏഴ് വർഷം വീതം തടവും ഒരുലക്ഷം രുപ പിഴയും വിധിച്ചിട്ടുണ്ട്. 2018 ജൂലൈ ആറിനാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകം നടന്നത്. വെള്ളമുണ്ട സ്വദേശികളായ ഉമ്മർ, ഭാര്യ ഫാത്തിമ എന്നിവരാണ് കൊല്ലപ്പെട്ടത്.
മോഷണം ചെറുക്കുന്നതിനിടെ പ്രതി ദമ്പതിമാരെ കമ്പിവടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളുമെടുത്ത് വീട്ടിലും പുറത്തും മുളക്പൊടി വിതറി രക്ഷപ്പെട്ടു. കൊലപാതകം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. അന്നത്തെ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ദൃക്സാക്ഷികളൊന്നും ഇല്ലാതിരുന്ന കേസിൽ പൊലിസിന്റെ കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.