കുന്നംകുളം: പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരത്തിനിടെയുണ്ടായ സംഘട്ടനത്തിനിടയിൽ ഇരുവിഭാഗത്തെയും പിടിച്ച് മാറ്റുന്നതിനിടെ പൊലീസിന് മർദനമേറ്റു.
സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പഴഞ്ഞി ചെറുവത്തൂർ ഫിജോ (29), കുന്നംകുളം മോസ്കോ റോഡിൽ ചെറുവത്തൂർ ജോംസൺ (31) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. എ.ആർ കാമ്പിലെ പൊലീസുകാരനായ ലിജോയ് ജോസഫിനാണ് മർദനമേറ്റത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ജെറുസലേമിൽ പൂരകമ്മിറ്റിക്കാരായ രണ്ടുവിഭാഗങ്ങൾ ഏറ്റുമുട്ടുന്നതിനിടെ സംഭവമറിഞ്ഞ് എസ്.ഐയോടൊപ്പം സ്ഥലത്തെത്തിയ പൊലീസുകാരനാണ് മർദനമേറ്റത്.