തിരുവനന്തപുരം: എതിരാളികളെ ഇല്ലാതാക്കാൻ ആയുധ പരിശീലനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് ബിജെപിയും സിപിഎമ്മുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിട്ടിയാൽ കൊടുക്കുമെന്ന രാഷ്ട്രീയ നിലപാടാണ് ഇരുപാർട്ടികളും വച്ച് പുലർത്തുന്നത്. സിപിഎം നേതാക്കളും പ്രസ്താവനകൾ കേട്ടാൽ സമാധാനത്തിന്റെ വക്താക്കളാണ് അവരെന്ന് തോന്നും. എത്രമാത്രം ആളുകളെയാണ് അവർ കൊന്നു തള്ളിയിരിക്കുന്നതെന്നും സുധാകരൻ ചോദിക്കുകയും ചെയ്തു.