തെന്നിന്ത്യന്‍ താരം സമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൊതുവെ കണ്ടുവരുന്ന ശകുന്തളയുടെ ലുക്കില്‍ നിന്നും വ്യത്യസ്തതയൊന്നും തന്നെയില്ലാതെ കാടിനുള്ളില്‍ മാനുകള്‍ക്കും മൈലുകള്ക്കുമിടയില് ഇരിക്കുന്ന ശകുന്തളയായ സാമന്തയാണ് പോസ്റ്ററിലുള്ളത്.
കാളിദാസൻ്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സിനിമയിൽ ടൈറ്റിൽ റോളിൽ സമാന്ത എത്തുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക.
‘രുദ്രമാദേവി’ക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിർമിക്കുന്നു. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുൻ്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് താരങ്ങൾ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsamantharuthofficial%2Fposts%2F503500664471054&show_text=true&width=500