ബെംഗളുരു: പാലക്കാട് കൂമ്പാച്ചി മലയിൽ ബാബു കുടുങ്ങിയതിന് സമാനമായി കർണാടകയിലെ നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തി. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന് നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷിക്കുകയായിരുന്നു.
300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് വ്യോമസേനയും ചിക്കബെല്ലാപ്പൂര് പോലീസും ചേര്‍ന്ന് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. യുവാവ് എങ്ങനെയാണ് പാറക്കെട്ടിലേക്ക് വീണതെന്ന് വ്യക്തമല്ല. അപകടത്തിൽ നിഷാങ്കിന് പുറകിൽ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ രക്ഷപ്പെടുത്തുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി.
#WATCH Karnataka | Indian Air Force and Chikkaballapur Police rescued a 19-year-old student who fell 300 ft from a steep cliff onto a rocky ledge at Nandi Hills this evening pic.twitter.com/KaMN7zBKAJ
— ANI (@ANI) February 20, 2022