ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ആന്ധ്രയിലെ വൈ എസ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാരില്‍ വ്യവസായ-വാണിജ്യ-ഐടി വകുപ്പുകളുടെ ചുമലയാണ് എം ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്.
ഇദ്ദേഹത്തിൻ്റെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാലു തവണ പാര്‍ലമെന്റ് അംഗമായിരുന്നിട്ടുണ്ട്. നെല്ലൂര്‍ ജില്ലയിലെ അത്മാകുര്‍ മണ്ഡലത്തില്‍ നിന്നാണ് ഗൗതം റെഡ്ഡി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ അത്മാകുര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായിട്ടുണ്ട്.