നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി മേഘ്ന രാജ്. കന്തരാജ് കണല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് താരം സിനിമയില്‍ സജീവമാകനൊരുങ്ങുന്നത്. മേഘ്ന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യങ്ങളിലൂടെ അറിയിച്ചത്. ‘ശബ്ദ’ എന്നാണ് സിനിമയുടെ പേര്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മേഘ്നയ്ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി. ‘എൻ്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താൻ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ അറിയിക്കാമെന്നും എല്ലാവര്ക്കും നന്ദി പറയുന്ന’തായും മേഘ്ന രാജ് എഴുതിയിരിക്കുന്നു.
‘യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്ന രാജ് മലയാളത്തില്‍ എത്തിയത്. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിലെ അഭിനയം മേഘ്നയ്ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം ‘റെഡ് വൈനി’ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. ‘സീബ്രാ വര’കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ‘ബെണ്‍ഡു അപ്പാരൊ ആര് എം പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്ന രാജ് വെള്ളിത്തിരയിലെത്തുന്നത്. ‘ഉയര്‍തിരു 420’ എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി. ‘കുരുക്ഷേത്ര’ എന്ന സിനിമയാണ് മേഘ്ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ ‘100 ഡിഗ്രി സെല്‍ഷ്യല്‍സ്’ എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്ന രാജ്.