കൊച്ചി: കൊച്ചിയിലെ നിയമ സർവകലാശാലയായ നുവാൽസ് ആരംഭിക്കുന്ന എക്സിക്യൂട്ടീവ് എൽഎൽഎം പ്രോഗ്രാമിന് മാർച്ച് 15 വരെ അപേക്ഷിക്കാം. ആകെയുള്ള 15 സീറ്റിൽ ന്യായാധിപർ, അഭിഭാഷകർ എന്നിവർക്കായി 35 ശതമാനം വീതവും പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 20 ശതമാനവും സ്വകാര്യ മേഖലയിലുള്ള നിയമ ഉദ്യോഗസ്ഥർക്ക് 10 ശതമാനവും സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.
ഈ വർഷം ചേരുന്ന ബാച്ചിന് ഭരണഘടനാനിയമം ആയിരിക്കും സ്പെഷ്യലൈസേഷൻ. മാർച്ച 26 ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ മാർക്കിൻ്റെയും പ്രവർത്തന പരിചയ കാലയളവിൻ്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നിയമം കൈകാര്യം ചെയ്തു പ്രവൃത്തി പരിചയമുള്ളവർക്കേ പ്രവേശനത്തിന് യോഗ്യതയുള്ളു. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം-https://www.nuals.ac.in/, ഫോൺ : 9446899006s