ന്യൂയോര്‍ക്ക്: ഫ്ളോറിഡയിലെ തിരക്കുള്ള മിയാമി ബീച്ചില്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ബീച്ചില്‍ സഞ്ചാരികള്‍ നീന്തുന്നതിന് സമീപത്തേക്കാണ് ഹെലികോപ്റ്റര്‍ പതിച്ചത്.
പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു അപകടം. മൂന്ന് യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന റോബിന്‍സണ്‍ R44 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
This afternoon at 1:10 p.m., MBPD received a call of a helicopter crash in the ocean near 10 Street. Police and @MiamiBeachFire responded to the scene along with several partner agencies. Two occupants have been transported to Jackson Memorial Hospital in stable condition.
1/2 pic.twitter.com/heSIqnQtle
— Miami Beach Police (@MiamiBeachPD) February 19, 2022
തകർന്നുവീണ ഹെലികോപ്റ്ററിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്റർ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.