കോഴിക്കോട്:മൈക്രോ ഹെല്‍ത്ത് അക്കാഡമി ഫോര്‍ ഹെല്‍ത്ത് എഡ്യുക്കേഷന്‍ ആന്‍ഡ് റിസെര്‍ച്ച് (മഹെര്‍) പ്രവര്‍ത്തനം ആരംഭിച്ചു. പൊറ്റമ്മല്‍ സൈന ആര്‍ക്കേഡില്‍ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെയും വിദേശത്തെയും ഉന്നത ശ്രേണിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരോഗ്യ സംബന്ധമായ വിവിധതരം കോഴ്സുകള്‍ നടത്തുന്നതോടൊപ്പം, മെഡിക്കല്‍ ഫ്രന്റ് ഓഫീസ്, ബേസിക്സ് ഓഫ് ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച്, ലാബ് മാനേജ്മെന്റ് മുതലായ മേഖലകളില്‍ അഡ്വാന്‍സ്ഡ് സര്ട്ടിഫിക്കേഷന് കോഴ്സുകളും മഹെര്‍ വഴി ലഭ്യമാവും. മെഡിക്കല്‍ പ്രഫഷണല്സിനുള്ള സ്കില്‍ ഡവലപ്മെന്റ്, ക്ലിനിക്കല്‍ ഡവലപ്മെന്റ്, ഫ്ലബോട്ടമിസ്റ്റ് ട്രെയ്നിംഗ്, സൈറ്റോജനറ്റിക്സ്, മോളിക്കുലാര്‍ ബയോളജി, ഹിസ്റ്റോപത്തോളജി തുടങ്ങിയ കോഴ്സുകളും മഹെറില്‍ ആരംഭിക്കും.
അറിവുനേടാനുള്ള കഴിവും അനുഭവസമ്പത്തും വൈദ്യശാസ്ത്ര മേഖലയില്‍ അനിവാര്യമാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. മനുഷ്യരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ പരിഹാരം എളുപ്പമാവും. സാങ്കേതികജ്ഞാനവും അനുഭവങ്ങളും മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും മേയര്‍ പറഞ്ഞു.
മഹെര്‍ അഡ്മിനിസ്ട്രേറ്റീവ് ഡയരക്റ്റര് റഫീഖ് കമ്രാന്‍ അധ്യക്ഷനായിരുന്നു. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഡയരക്റ്റര് കെ.പി അബ്ദുല്‍ ജമാല്‍, ഡയരക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് നജീബ് യൂസുഫ്, ഓപ്പറേഷന്‍സ് മാനേജര്‍ ഷൈജു സി, സി.എഫ്.ഒ പി.ജി ശിവന്, അബ്ദുല്‍ ഗഫൂര്‍, ഡോ. എം. ഫവാസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.