മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്. മിനിസ്ക്രീനില്‍ വന്ന് പിന്നീട് സിനിമിയില്‍ തിളങ്ങുന്ന ഈ താരം ഒരു അനുഗ്രഹീത നര്‍ത്തകി കൂടിയാണ്.താരത്തിന്റെ അമ്മയും പ്രശസ്ത നർത്തകിയുമായ കലാമണ്ഡലം സുമതിയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ദിനമാണ് ഇന്ന്. അമ്മയ്ക്കൊപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ആശ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
അമ്മയ്ക്കൊപ്പം പിറന്നാൾ സദ്യ കഴിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയും ഒരു കുറിപ്പും ആശ ശരത്ത് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
ജന്മം തന്നു ജീവാമൃതം പകർന്നു
വളർത്തിയ സ്നേഹസ്വരൂപം..
എല്ലാ രുചികളും
നാവിലെഴുതിയത്
അമ്മയാണ്..
ഓരോ ചുവടും ഓരോ മുദ്രയും അമ്മയാണ്.
അമ്മയാണ് ഗുരുവും ദൈവവും ലോകവും…
അമ്മയ്ക്ക്
ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ദിനം..!!
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FAshaSharathofficialpage%2Fvideos%2F384971933468142%2F&show_text=false&width=452&t=0