കുവൈത്ത് സിറ്റി: സ്വദേശിവൽക്കരണ നയം മൂലം കുവൈത്തിലെ സർക്കാർ മേഖലയിൽനിന്ന് ജോലി നഷ്ടപ്പെട്ട് രാജ്യംവിട്ട 1,98,666 വിദേശികളിൽ 16.1% പേരും ഇന്ത്യക്കാർ. ഈജിപ്തുകാരാണ് (9%) രണ്ടാം സ്ഥാനത്ത്.സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം 2021ലാണ് ഏറ്റവും കൂടുതൽ വിദേശികൾ കുവൈത്ത് വിട്ടത്, 1,46,949 പേർ. ഈ തസ്തികകളിൽ സ്വദേശികളെ നിയമിച്ചതോടെ സർക്കാർ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തം 78.3% ആയി വർധിച്ചു.
നേരത്തെ 76.6% ആയിരുന്നു. സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 4.3%ൽനിന്ന് 4.7% ആയി വർധിച്ചിട്ടുണ്ട്. കുവൈത്ത് തൊഴിൽ വിപണിയിൽ വിദേശികളുടെ സാന്നിധ്യവും കുറഞ്ഞുവരികയാണ്. 2020ൽ 81.5% ആയിരുന്നത് 2021 ആയപ്പോഴേക്കും 78.9% ആയി കുറഞ്ഞു.