ദോഹ: ഖത്തറിൽ ശനിയാഴ്ച 434 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 348 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. 86 പേർ വിദേശങ്ങളിൽനിന്ന് തിരികെ എത്തിയവരാണ്. 738 പേർ രോഗമുക്തി നേടി. ഒരു മരണവും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 662 ആയി. 5975 പേരാണ് നിലവിൽ രോഗികളായുള്ളത്.
16,986 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 46 ആയും ഐ.സി.യുകളിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 32ഉം ആയി കുറഞ്ഞു. ശനിയാഴ്ച 2,357 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 61.98 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.