അമേരിക്ക: ഒരാഴ്ച മുമ്പ് കാണാതായ അമേരിക്കൻ ടെലിവിഷൻ താരം ലിൻഡ്സെ പേൾമാനെ (43) മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ഹോസ്പിറ്റൽ, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തയായ നടിയാണ് പേൾമാൻ.
ഒരു മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഹോളിവുഡ് ഏരിയ ഓഫിസർമാർ നടത്തിയ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. പേൾമാന്റെ ഭർത്താവ് വാൻസ് സ്മിത്ത് മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 13 മുതലാണ് പേൾമാനെ കാണാതായത്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.