ആലപ്പുഴ : കുമാരപുരത്തെ ബിജെപി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതകത്തിൽ മുഖ്യപ്രതി പിടിയിൽ. ശരത് ചന്ദ്രന്റെ കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യ പ്രതി നന്ദു പ്രകാശ് ആണ് പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഹരിപ്പാട് പൊലീസ് വ്യക്തമാക്കിയിരുന്നു.
മുഖ്യപ്രതി നന്ദു പിടിയിലാകുന്നതിന് മുമ്പ് കുമാരപുരം സ്വദേശികളായ ശിവകുമാർ, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോർ എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി.