ബംഗളൂരു : ജന്മദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയായി. കർണ്ണാടകയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കർണാടകയിലെ കോലാർ ജില്ലയിലെ കാമസമുദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിറന്നാൾ ദിവസം മാതാപിതാക്കൾ പുത്തൻ വസ്ത്രവും ചോക്ലേറ്റുകളും വാങ്ങി നൽകാത്തതിൽ പിണങ്ങിയാണ് പെൺകുട്ടി വീടു വിട്ടിറങ്ങിയത്.
തുടർന്ന് സ്കൂളിലേക്ക് പോകാതെ ബംഗാരപേട്ടിലേക്കുള്ള ബസിൽ കയറി. തനിച്ച് സഞ്ചരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ച അക്രമികൾ പെൺകുട്ടിയെ പാർക്കിലേക്ക് വിളിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഗ്രാമവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ ആനന്ദ് കുമാർ, കാന്തരാജു, പ്രവീൺ, വേണു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.