മസ്കറ്റ്: ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ പ്രവാസികൾക്ക് ഇന്ന് മുതൽ കൊവിഡ്-19 വാക്സിനുകൾ (Covid vaccine) സൗജന്യമായി നൽകും. കൊവിഡ് -19 വാക്സിന്റെ ഒന്നും രണ്ടും ഡോസുകളും പുറമെ ബൂസ്റ്റർ ഡോസും (booster dose) സൗജന്യമായി പ്രവാസികൾക്ക് നൽകുമെന്നാണ് തെക്കൻ ബാത്തിന ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. റുസ്താഖ്, ബർക്ക എന്നി വിലായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12:30 വരെ വാക്സിൻ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.