കുവൈത്ത് സിറ്റി: പണം വാങ്ങി രക്തപരിശോധനാ ഫലത്തിൽ (Blood test result) കൃത്രിമം കാണിച്ച കേസിൽ എട്ടു പ്രവാസികൾക്ക് (Expats) 10 വർഷത്തെ തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. പ്രതികളിൽ ഓരോരുത്തരും 10 വർഷം വീതം ശിക്ഷ അനുഭവിക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. മെഡിക്കൽ ഫിറ്റ്നസ് ഇല്ലാത്ത, പകർച്ചവ്യാധികൾ ബാധിച്ച പ്രവാസികളുടെ രക്തപരിശോധനാ ഫലത്തിൽ പണം വാങ്ങി കൃത്രിമം നടത്തിയതിനാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തെ റെസിഡന്റ് പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളുടെ രക്തപരിശോധനാ ഫലത്തിൽ കൃത്രിമം കാണിച്ചത്. ഇന്ത്യക്കാരും ഈജിപ്ത് സ്വദേശികളുമാണ് കേസിലെ പ്രതികളെന്ന് ‘അൽ റായ്’ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.