അമ്പലപ്പുഴ: ഉത്സവത്തിനിടെ പിഞ്ചുകുഞ്ഞിന്റെ സ്വർണ മാല കവർന്ന (Gold robbery) കേസിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് (Tamil nadu) സ്വദേശിനികളായ പുഷ്പ, ദുർഗ, പൂർണ എന്നിവരെയാണ് അമ്പലപ്പുഴ (Ambalapuzha) പൊലീസ് അറസ്റ്റ് ചെയ്തത്. പുന്തല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുറക്കാട് വലിയ വീട്ടിൽ ശ്രുതിയുടെ 9 മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കിടന്ന 6 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ കവർന്നത്.
മാല കവരുന്നത് കണ്ട നാട്ടുകാർ ഇവരെ പിടികൂടി അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു. നിരവധി സ്റ്റേഷനുകളിൽ മാല മോഷണത്തിനടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.