ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ 20,000ല്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടിപിആര്‍. ഇന്നലെ 11,87,766 സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 48,847 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 673 പേര് കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 2,24,187 പേരാണ് ചികിത്സയില്‍ കഴിയുന്നത്.