മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഭീഷ്മപര്വ്വ’ത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഈ വാനിന് തീരങ്ങള്‍ തെളിയുന്നു’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറിൻ്റെ വരികള്‍ക്ക് സുഷിന് ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെയും സൗബിൻ്റെയും ഡാന്‍സ് പെര്‍ഫോമന്‍സ് വീഡിയോയുടെ ഹൈലൈറ്റാണ്. മാര്‍ച്ച് മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ശ്രീനാഥ് ഭാസി, സൗബിന് ഷാഹീര്‍, ശ്രിന്ദ തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2022 ല്‍ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വം’. പഴയകാല ഡോണ്‍ ആയാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൻ്റെ ടീസറും ക്യാരക്ടർ പോസ്റ്ററുകളുമെല്ലാം വലിയ വൈറലായി മാറിയിരുന്നു.
ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായി ‘ബിലാല്‍’ ആയിരുന്നു അമല്‍ നീരദ് ആദ്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്നു. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. ചിത്രത്തിൻ്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര് ജെ മുരുകന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.