നടനും സംവിധായകനുമായ ഫർഹാൻ അഖ്തറും ഗായിക ശിബാനി ദൻദേകറും വിവാഹിതരായി. ജാവേദ് അക്തർ, ശബാന അസ്മി എന്നിവരുടെ ഖണ്ഡലയിലെ ഫാം ഹൗസിൽ ശനിയാഴ്ചയായിരുന്നു ചടങ്ങ്. ക്രിസ്ത്യൻ ആചാര പ്രകാരമാണ് ചടങ്ങുകൾ. 2018ലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം തുടങ്ങിയത്. ഫർഹാൻ്റെ രണ്ടാംവിവാഹമാണിത്.
ഷിബാനിയുടെ സഹോദരി അനുഷ ദണ്ഡേക്കര്‍, നടി റിയ ചക്രവര്‍ത്തി, ഫര്‍ഹാൻ്റെ സഹോദരി സോയ അക്തര്‍, ഹൃത്വിക് റോഷന്, അമൃത അറോറ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായിരുന്നു. ഹെയർ സ്റ്റൈലിസ്റ്റ് അധുന ഭബാനിയാണ് ആദ്യ ഭാര്യ. 2016ൽ ഇരുവരും വേർപിരിഞ്ഞു. ബന്ധത്തിൽ രണ്ടു മക്കളുണ്ട്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിവരാണ് മക്കള്‍. ജാവേദ് അഖ്തറിന് ആദ്യ ഭാര്യ ഹണി ഇറാനിയിലുള്ള മകനാണ് ഫർഹാൻ. ചാനൽ അവതാരകയും മോഡലുംകൂടിയാണ് ശിബാനി.