തിരുവനന്തപുരം: കെഎസ്ഇബി തൊഴിലാളി സമരം ഒത്തുതീർപ്പായി. ചെയർമാനും സംഘടനകളും ട്രേഡ് യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
ബോർഡ് ആസ്ഥാനത്തെ ഗേറ്റിലും പ്രധാന കവാടത്തിലും എസ്ഐഎസ്എഫ് കാവൽ ഉണ്ടാകില്ല. ഗേറ്റുകൾ, പ്രധാനകവാടം, ചെയർമാന്റെ ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് എസ്ഐഎസ്എഫിനെ ഒഴിവാക്കാനും ചർച്ചയിൽ തീരുമാനമായി.
ഉന്നയിച്ച വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.