തിരുവനന്തപുരം: നയപ്രഖ്യാപന വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ ഉണ്ടായ വാദപ്രതിവാദത്തിൽ വീണ്ടും രൂക്ഷ പ്രതികരണവുമായി മുൻ മന്ത്രി എ.കെ ബാലൻ. ഗവർണറെ സർക്കാർ രക്ഷിക്കുകയാണ് ചെയ്തതെന്ന് എ.കെ ബാലൻ പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവർണറെ രക്ഷിക്കുകയാണ് സർക്കാർ ചെയ്തതെന്നും ഒരിക്കലും ഗവർണറെ വ്യക്തിപരമായി താൻ അധിക്ഷേപിച്ചിട്ടില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി.