കുഞ്ചിത്തണ്ണി : ബൈസൺവാലിയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. ഒരു കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. വഴിയാത്രക്കാരനായ ബൈസൺവാലി സ്വദേശി ഉറുവശേരി ചന്ദ്രൻ (55)-നും ബൈക്ക് യാത്രക്കാരായ ചൊക്രമുടികുടി സജീവൻ (20), രമണൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ചന്ദ്രനെ അടിമാലി താലൂക്ക് ആശുപത്രിയിലും സജീവനെയും രമണനെയും കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ബൈസൺവാലി അമ്പലപ്പടി ഭാഗത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്കാണ് സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി അപകടം സംഭവിച്ചത്. റോഡിലൂടെ നടന്നുപോയ ചന്ദ്രനെയാണ് ആദ്യം സ്കൂട്ടർ ഇടിച്ചത്. സ്കൂട്ടറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.