കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നടക്കുന്നത് ക​ടു​ത്ത മനുഷ്യാവകാശ ലംഘനം

കഴിഞ്ഞ കുറച്ച് കാലമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വാർത്തകളിൽ ഇടം നേടുന്നുണ്ട്. അവിടെ നടന്ന കൊലപാതകത്തിന്റെയും അന്തേവാസികൾ ഒളിച്ചോടിയതിന്റെയും പേരിലാണ് കുതിരവട്ടം വീണ്ടും ചർച്ചയായത്. മാനസിക രോഗികൾ സമൂഹത്തിൽ നിന്ന് എന്നും മാറ്റി നിർത്തപ്പെട്ടവരായതിനാൽ അവരുടെ കാര്യങ്ങളിൽ പൊതു സമൂഹം കാര്യമായ ശ്രദ്ധ പുലർത്താറില്ല. അത് മിക്കപ്പോഴും സൃഷ്ടിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും പ്രശ്നങ്ങളുമാണ്.

ഇക്കാര്യം ശരിവെക്കുന്നതാണ് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ അ​ശ്ര​ദ്ധ​മാ​യാ​ണ് ജോ​ലി ​ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന്​ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ്​ അ​ന്തേ​വാ​സി​യാ​യ സ്ത്രീ​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​നും ആ​റ​ര​ക്കും ഇ​ട​യി​ലാ​ണ് അ​ന്തേ​വാ​സി മ​രി​ച്ച​ത്.

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കൊ​ല​പാ​ത​കം ത​ട​യാ​മാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ന്തേ​വാ​സി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ കി​ട്ടു​ന്നി​ല്ല. കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ സ്ഥ​ലം​മാ​റ്റം ന​ൽ​കാ​നും അ​ധി​കൃ​ത​ർ മ​ടി​ക്കു​ക​യാ​ണ്.

പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ഡീ​ഷ​ന​ൽ ഡി.​എം.​ഒ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​തേ​സ​മ​യം, പ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​മാ​യി കാ​ണു​ന്നെ​ന്ന് കു​തി​ര​വ​ട്ടം ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ​സ്. ഷി​നു കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് വി​ഷ​യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​ഠി​ച്ച​ശേ​ഷം തി​ങ്ക​ളാ​ഴ്ച ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കു​തി​ര​വ​ട്ട​ത്തെ​യും തൃ​ശൂ​രി​ലെ​യും മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ഥി​തി വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പാ​ണ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ഒരു സ്ത്രീയുടെ കൊലപാതകവും മറ്റൊരു സ്ത്രീയുടെയും പുരുഷന്റെയും ഒളിച്ചോട്ടവും നടന്നത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. അന്തേവാസികൾക്ക് ചികിത്സയോ മതിയായ സൗകര്യമോ ഇവിടെ ലഭിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുമ്പോൾ ഇതുവരെ നടന്ന അനാസ്ഥയ്ക്ക് ആരാണ് ഉത്തരവാദി?