മഹാൻ സിനിമയിൽ വിക്രമിൻ്റെ ഒരു സംഭാഷണത്തിന് നേരെ തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ഗോഡ്സെയുടെ പേര് സംഭാഷണത്തിൽ ഉപയോഗിച്ചാൽ അത് മറ്റു പല പ്രശ്നങ്ങൾക്കും കാണാമാകും എന്നത് കൊണ്ട് തനിക്ക് ആ പേര് ഉപയോഗിക്കാൻ സാധിച്ചില്ല എന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.
”സിനിമയില്‍ വിക്രമിൻ്റെ കഥാപാത്രത്തിൻ്റെ ഒരു സംഭാഷണമായിരുന്നു. ‘നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെ വധിച്ചത്’ എന്നതായിരുന്നു സംഭാഷണം. അതിലെനിക്ക് ഗോഡ്സെയുടെ പേര് ഉപയോഗിക്കാന്‍ സാധിച്ചില്ല. അങ്ങനെ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമെന്നാണ് പറയുന്നത്. ഒടുവില്‍ ആ സംഭാഷണം മാറ്റേണ്ടി വന്നു. നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെയും ഗാന്ധിസത്തെയും കൊന്നത് എന്ന്. ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ ആരാണ് കൊന്നതെന്ന് പറയാന്‍ പാടില്ല. നമ്മുടെ നാടിൻ്റെ അവസ്ഥയിതാണിപ്പോള്‍. ഗോഡ്സെ തീവ്രവാദിയാണ്. നമ്മുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി. അത് പറയാന്‍ പാടില്ലെന്ന് പറയുന്ന അവസ്ഥയില്‍ നമ്മുടെ നാട് എത്തിയിരിക്കുന്നു”- കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ചിയാന്‍ വിക്രമിനെയും മകന് ധ്രുവ് വിക്രമിനെയും പ്രധാനകഥാപാത്രങ്ങളാക്കിയൊരുക്കിയ മഹാന് ഫെബ്രുവരി 10ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. സിമ്രാന്, ബോബി സിന്‍ഹ എന്നിവരായിരുന്നു മറ്റു വേഷങ്ങളെ അവതരിപ്പിച്ചത്.
👏🏿👏🏿👏🏿 @karthiksubbaraj
😄😄😄😄
pic.twitter.com/FYkbrnNSyU— Naveen Mohamedali (@NaveenFilmmaker) February 18, 2022