കൊച്ചി: കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ആവാസ വ്യവസ്ഥ പരിരക്ഷിക്കുന്നതിനും ഭൂഗർഭജലം കുറയാതെ നിലനിർത്തുന്നതിനും പ്രകൃതിദത്ത ജലസംഭരണിയായ നെൽവയലുകൾ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമായതിനാൽ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതിനുളള പ്രോത്സാഹനമായി നെൽവയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി നൽകുന്നു.
നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നെൽവയലുകളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി അനുവദിക്കുന്നത്. 2020-21 വർഷത്തിൽ രജിസ്ട്രഷൻ ചെയ്യപ്പെട്ടതും പ്രസ്തുത വർഷത്തിൽ ഈ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അപേക്ഷകളും 2020-21 വർഷത്തിൽ റോയൽറ്റി ലഭിക്കുവാൻ അർഹതയുളളതായിരിക്കും.
നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ നെൽവയലുകളിൽ വിളപരിക്രമണത്തിന്റെ ഭാഗമായി പയറുവർഗങ്ങൾ, പച്ചക്കറികൾ, എളള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നു. നിലമുടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. നെൽവയലുകൾ തരിശായിട്ടിരിക്കുന്ന ഭൂഉടമകൾ പ്രസ്തുത ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കാം. കൃഷി യോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടർ ഒന്നിന് 2000 രൂപ നിരക്കിൽ വർഷത്തിൽ ഒരു തവണ അനുവദിക്കും.