കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം ആരോപണം ഉയർത്തുന്നു. ആക്രമണത്തിന് മുന്‍പും പിന്‍പും കൊലയാളികള്‍ പി.വി. ശ്രീനിജന് എംഎല്‍എയുമായി ബന്ധപ്പെട്ടെന്നു. കൊലപാതക കേസിലെ ഒന്നാം പ്രതി ശ്രീനിജനാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ശ്രീനിജന് എംഎല്‍എ ആയതിനുശേഷം കഴിഞ്ഞ പത്ത് മാസത്തിനിടെ 50-ലധികം ട്വന്റി 20 പ്രവര്‍ത്തകാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.